ജാര്‍ഖണ്ഡില്‍ അട്ടിമറി നീക്കം; ഹേമന്ത് സോറനും ഭാര്യയും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡില്‍ അട്ടിമറി നീക്കം; ഹേമന്ത് സോറനും ഭാര്യയും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പുതിയ നീക്കത്തിന് പിന്നില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇന്ത്യാ സഖ്യത്തിലെ കക്ഷിയാണ് ഹേമന്ത് സോഹന്റെ ജെഎംഎം.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 16 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാന്‍ വൈകി. ഇത് സഖ്യവുമായുള്ള പാര്‍ട്ടിയുടെ ബന്ധം വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാര്‍ഖണ്ഡ് വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് ജെഎംഎം ബിജെപിയുമായി അടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന് പുറമേ ഇഡി കേസ് നിലനില്‍ക്കുന്നതും സോറനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.