വാഷിങ്ടണ്‍: ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനില്‍ വീണ്ടും ബോംബാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനയും നല്‍കി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് നാവിക ഉപരോധം പിന്‍വലിച്ചാല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്ന് നല്‍കാനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്നുമായിരുന്നു ടെഹ്‌റാന്റെ വാഗ്ദാനം. എന്നാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്റെ ഈ സോപാധിക നിര്‍ദേശം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല.
ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആണവ പദ്ധതി പൂര്‍ണമായി അവസാനിപ്പിക്കുന്ന രീതിയിലുള്ള അനുകൂല കരാറിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചെങ്കിലും, തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ടെഹ്‌റാന്‍ സന്നദ്ധമാകുമെന്ന കാര്യത്തില്‍ അദേഹം സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് വ്യോമാക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ട്രംപ് മുതിര്‍ന്ന ഉപദേശകരുമായി ചര്‍ച്ച നടത്തിയത്. എങ്കിലും വരും ദിവസങ്ങളില്‍ നടത്താന്‍ സാധ്യതയുള്ള സൈനിക നടപടിയുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഇതിനിടെ ഇറാന്റെ പക്കലുള്ള ആണവായുധ സാന്നിധ്യം ഇല്ലാതാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ആഭ്യന്തര രാഷ്ട്രീയമോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പോ തന്റെ ഇറാന്‍ നയത്തെ സ്വാധ്വനിക്കില്ലെന്നും ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ ട്രംപ് വ്യക്തമാക്കി. മറ്റ് മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ക്കായി ആയുധ ശേഖരം കരുതേണ്ടത് ഉള്ളതിനാല്‍, വലിയൊരു യുദ്ധത്തിലേക്ക് ഉടനടി കടക്കാന്‍ യു.എസിന് പരിമിതികളുണ്ട്. എങ്കിലും ചര്‍ച്ചകള്‍ വഴിമുട്ടുമ്പോള്‍ കടുത്ത നിലപാടുകളിലേക്ക് കടക്കുന്ന ട്രംപിന്റെ ശൈലി മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക തള്ളിയെങ്കിലും ഖത്തര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക മധ്യസ്ഥര്‍ മുഖേന ഇരുരാജ്യങ്ങളും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന്റെ ഭീഷണികള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകള്‍ സുരക്ഷിതമായി കടത്തിവിടാന്‍ യു.എസ് സൈന്യത്തിന് സാധിക്കുന്നത് നയതന്ത്ര കരാറിനായുള്ള അടിയന്തിര സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്. എന്നാല്‍ ഉപരോധം പൂര്‍ണമായി പിന്‍വലിക്കാതെ പ്രകോപനങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തന്നെയാണ് ഇറാനും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.