പാരിസ്: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. വൈകുന്നേരം ഏഴിന് മെറ്റ്‌സ് വിമാനത്താവളത്തില്‍ നിന്ന് അദേഹം വത്തിക്കാനിലേക്ക് മടങ്ങും.
സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് മാര്‍പാപ്പ ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചരിത്ര പ്രസിദ്ധമായ മെറ്റ്‌സ് നഗരം സന്ദര്‍ശിക്കും. അന്താരാഷ്ട്ര സമാധാന സമ്മേളനം, സമാപന ദിവ്യബലി എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന പരിപാടികളിലാണ് അവിടെ പാപ്പ പങ്കെടുക്കുക.
രാവിലെ പത്തിന് റോബര്‍ട്ട് ഷുമാന്‍ കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന-ഐക്യ സമ്മേളനത്തെ പാപ്പ അഭിസംബോധന ചെയ്തു. പ്രമുഖ യൂറോപ്യന്‍ രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ ആഗോള സമാധാനവും ഐക്യവും മുന്‍നിര്‍ത്തിയുള്ള നിര്‍ണായക സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്.
ഉച്ചകഴിഞ്ഞ് മെറ്റ്‌സിലെ വി. സ്റ്റീഫന്‍ കത്തീഡ്രലില്‍ (സെന്റ് വിന്‍സെന്റ് ഡി പോള്‍) നടക്കുന്ന സമാപന ദിവ്യബലിക്ക് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. തന്റെ നാല് ദിവസത്തെ ഫ്രാന്‍സ് പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരം ഏഴിന് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.