ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു : മുഖ്യമന്ത്രി

ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു : മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ഗ്യാനേഷ് കുമാര്‍ ക്ഷണിച്ചിരുന്നെന്നും ജയിച്ചാല്‍ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നതായി ജിജി തോംസണ്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ഗ്യാനേഷ് കുമാറിനെതിരെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്

ഗ്യാനേഷ് കുമാര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇനിയും തെളിവുകള്‍ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞെന്ന് അദ്ദേഹം കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യാനേഷ് കുമാര്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്.

തിരഞ്ഞെടുപ്പ് പ്രകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഗ്യാനേഷ് കുമാര്‍ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയര്‍ന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്‌കുമാര്‍ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമായി. ബിജെപിയുമായി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധപതിപ്പിച്ച ഗ്യാനേഷ് കുമാര്‍ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്ക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.