ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാക്കാന്‍ നീക്കം. കമ്പ്യൂട്ടറൈസ്ഡ് ഫയര്‍-കണ്‍ട്രോള്‍ സിസ്റ്റമായ അര്‍ബല്‍ ( ARBEL) ആണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ കമ്പനിയായ അദാനി ഡിഫന്‍സും ചേര്‍ന്ന് വികസിപ്പിച്ചതാണ് അര്‍ബല്‍.
യുദ്ധ സമയത്ത് തോക്കുകളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കുന്നതിലുള്ള കൃത്യതയും ക്ഷമതയും വര്‍ധിപ്പിക്കാന്‍ അര്‍ബല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരെ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ തോക്കുകളില്‍ അര്‍ബല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. സൈന്യം ഉപയോഗിക്കുന്ന ഏത് ചെറിയ തോക്കുകളുമായും ബന്ധിപ്പിക്കാന്‍ കഴിയുന്നവയാണ് അര്‍ബല്‍ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
സൈനികര്‍ക്ക് പോരാട്ട സാഹചര്യങ്ങളില്‍ അവരുടെ ലക്ഷ്യം ഭേദിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ ഷൂക്കി ഷ്വാര്‍ട്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.