ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയ വാര്‍ത്തയ്‌ക്കൊപ്പം അദേഹം പതിവായി യാത്ര ചെയ്യുന്ന അതി സുരക്ഷാ വാഹനമായ ലിമോസിനും വാര്‍ത്തകളില്‍ ഇടം പിടിച്ചു. 'റഷ്യന്‍ റോള്‍സ്-റോയ്സ്' എന്നറിയപ്പെടുന്ന ഓറസ് സെനാറ്റ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഈ വാഹനത്തിലാകും പുടിന്റെ സഞ്ചാരം.
2018 ലെ പുടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഓറസ്് സെനാറ്റ് പുറത്തിറക്കിയത്. റഷ്യയുടെ നാമി ഇന്‍സ്റ്റിറ്റ്യൂട്ട്, സോളേഴ്‌സ് ജെ.എസ്.സി, യുഎഇയുടെ തവാസുന്‍ ഹോള്‍ഡിങ് എന്നിവരുമായി സഹകരിച്ച് ഓറസ് മോട്ടോഴ്‌സാണ് ഇത് നിര്‍മിച്ചത്.
2021 ല്‍ റഷ്യ ഇത് വ്യാപകമായി ഉല്‍പാദിപ്പിച്ചു തുടങ്ങി. 2024 ല്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഈ വാഹനം പുടിന്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.
വന്‍ സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ രൂപകല്‍പന ചെയ്തത വാഹനമാണിത്. പൂര്‍ണമായും ബുള്ളറ്റ് പ്രൂഫായിട്ടാണ് നിര്‍മാണം. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ സംരക്ഷണ ഷെല്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.
ഇത് സ്‌ഫോടനങ്ങളുടെ ആഘാതം ലഘൂകരിക്കാന്‍ സഹായിക്കും. മാത്രമല്ല, വെള്ളത്തില്‍ മുങ്ങിയാല്‍ സെനറ്റിന് ഒരു അന്തര്‍വാഹിനിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും പ്രവര്‍ത്തന ക്ഷമമായിരിക്കാനും പറ്റും.
ടയറുകള്‍ തകരാറിലായാല്‍ പോലും ഇതിന്റെ റണ്‍-ഫ്‌ളാറ്റ് സംവിധാനം ഉയര്‍ന്ന വേഗതയില്‍ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ, കാബിനില്‍ രാസായുധ ആക്രമണ പ്രതിരോധ സംവിധാനവും ഉണ്ട്. വിഷ വാതകങ്ങളെ തടയാന്‍ സ്വതന്ത്ര എയര്‍ ഫില്‍ട്ടറേഷന്‍ സജീകരിച്ചിരിച്ചിട്ടുണ്ട്.
റോളിങ് എക്‌സിക്യൂട്ടീവ് സ്യൂട്ട് ആയാണ് ഉള്‍ വശത്തിന്റെ രൂപകല്‍പന. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കൈകൊണ്ട് നിര്‍മിച്ച തടി പാനലുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, സുരക്ഷിതമായ ആശയ വിനിമയ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
യാത്രയില്‍ സുഖം ഉറപ്പാക്കുന്ന മസാജ് ഫങ്ഷനുകള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന വെന്റിലേറ്റഡ് പിന്‍ സീറ്റുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. സെനാറ്റിന് വെറും ഒന്‍പത് സെക്കന്‍ഡില്‍ 0-100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയും ഉണ്ട്.
അധിക സൗകര്യത്തിനായി ഒരു റഫ്രിജറേറ്റഡ് കമ്പാര്‍ട്ട്മെന്റും ഉണ്ട്. 32 ഇഞ്ച് ഡിസ്പ്ലേ, ഒരു പ്രീമിയം സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ് പാഡുകള്‍ എന്നിവയും ഉണ്ട്. ഫലത്തില്‍ ഒരു മൊബൈല്‍ ഓഫീസായി വാഹനം മാറുന്നു. ഇത്രയും സൗകര്യങ്ങളുണ്ടെങ്കിലും വില ഏകദേശം 2.1-2.5 കോടി രൂപയെ വരുന്നൊള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.