ചെന്നൈയില്‍ കനത്ത മഴ: 3000 വീടുകളില്‍ വെള്ളം കയറി

 ചെന്നൈയില്‍ കനത്ത മഴ: 3000 വീടുകളില്‍ വെള്ളം കയറി

ചെന്നൈ: കനത്തമഴയില്‍ ചെന്നൈയില്‍ വെള്ളക്കെട്ട്. 3000 ത്തോളം വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഡിറ്റ്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദമായും പിന്നീട് തീവ്രന്യൂനമര്‍ദമായും മാറിയതോടെയാണ് മഴ ശക്തമായത്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളില്‍ ശക്തമായ മഴ പെയ്തു. ബുധനാഴ്ച രാവിലെ നാലോടെയാണ് മഴ ആരംഭിച്ചത്. പല ഇടങ്ങളിലും വെള്ളം കയറി. ചെന്നൈയുടെ നഗരപ്രാന്ത പ്രദേശമായ ചെങ്കുണ്ട്റത്തിന് സമീപമുള്ള കനാലിന്റെ കരയോരം തകര്‍ന്ന് സമീപമുള്ള പ്രദേശങ്ങളായ പാടിനല്ലൂര്‍, ബാലാജി നഗര്‍, കുമരന്‍ നഗര്‍, സണ്‍സിറ്റി നഗര്‍, വിളങ്ങാട്ടുപാക്കം, ന്യൂ സ്റ്റാര്‍സിറ്റി, ബാലാജി ഗാര്‍ഡന്‍, തനികെ നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 2000 ത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

കുമരന്‍ നഗറില്‍ 15 വീടുകളിലുള്ളവരെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ച് ബോട്ടില്‍ ദുരന്തനിവാരണ കേന്ദ്രത്തിലെത്തിച്ചു. വെള്ളം കയറിയ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതായും അഗ്നിരക്ഷാ സേനാംഗങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.