ന്യൂയോര്‍ക്ക്: ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം എന്ന സ്ഥാനത്തിന് ഇക്കഴിഞ്ഞ ജൂണ്‍ 29 അര്‍ഹമായി. പതിവിന് വിപരീതമായി അന്ന് 24 മണിക്കൂര്‍ തികച്ചെടുക്കാതെ ഭൂമി ഭ്രമണം പൂര്‍ത്തിയാക്കി.
സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. അതില്‍ നിന്ന് 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടി വന്നുള്ളൂ.
ഭൂമിയുടെ ഭ്രമണ വേഗവുമായി ബന്ധപ്പെട്ട ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാര വേഗത്തിലുണ്ടായ ഈ വ്യത്യാസം കണ്ടെത്തിയത്. 1960 ന് ശേഷം 2020 ജൂലൈ 19 നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയം കൊണ്ട് ഇപ്രകാരം കറക്കം പൂര്‍ത്തിയാക്കിയത്. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.
2021 ല്‍ പക്ഷേ ഭൂമി ഭ്രമണ വേഗതയില്‍ അസ്വാഭാവികതകളൊന്നും കാണിച്ചിരുന്നില്ല. ഒരുപക്ഷേ, ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടുന്ന അമ്പത് വര്‍ഷ ഘട്ടത്തിന്റെ ആരംഭമാകാം ജൂണ്‍ 29 ലെ മാറ്റമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഭൂമിയുടെ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നതിന് പിന്നിലെ കാരണം എന്തെന്നത് ഇപ്പോഴും അജ്ഞാതമാണ്.
എന്നിരുന്നാലും ഭൂമിയുടെ ഇന്നര്‍ കോറിലെയും ഔട്ടര്‍ കോറിലെയും പ്രവര്‍ത്തനങ്ങള്‍, സമുദ്രങ്ങള്‍, തിരകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇതിനെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.