കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവച്ചു. രാത്രി 10: 15 ന് ബോര്‍ഡിങ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഇത് ഇന്ന് പുലര്‍ച്ചെ 2:45 ന് പുറപ്പെട്ടു.
യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന്‍ എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. എന്‍ജിന്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് വിമാന ജീവനക്കാര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ക്യാപ്റ്റന്‍ വന്ന് സംസാരിച്ചു. എന്‍ജിന് സംഭവിച്ച സാങ്കേതിക തകരാര്‍ ടെക്‌നീഷ്യന്‍സ് പരിശോധിക്കുകയാണ്. 10: 40 നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എന്‍ജിന്‍ വൈബ്രേഷന് പ്രശ്‌നം ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയാണ്. പ്രശ്‌നം പരിഹരിച്ച് വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ഹൈബി ഈഡന്‍ പോസ്റ്റില്‍ വ്യക്തമാക്കിയത്.
അതേസമയം എഞ്ചിന്‍ തകരാര്‍ സ്ഥിരീകരിച്ചെങ്കിലും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാല്‍ വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.