കൊല്ലം: ആഗ്‌നോ വിഷൻ സ്റ്റുഡിയോ ഉടമയും ശാലോം, ഗുഡ്നെസ് ടിവി നെറ്റ്‌വർക്കുകളുടെ ദീർഘകാല ക്യാമറാമാനുമായിരുന്ന കൊല്ലം സ്വദേശി സാം ബെൻ അന്തരിച്ചു. കഴിഞ്ഞ 17 വർഷമായി ശാലോം മീഡിയയുടെ മിഡിൽ ഈസ്റ്റ് പ്രോഗ്രാമുകളുടെ ദൃശ്യങ്ങൾ ഒപ്പിയെടുത്ത സാം ബെന്നിന്റെ അപ്രതീക്ഷിത വിയോഗം മീഡിയാ രംഗത്തും ക്രിസ്ത്യൻ മിനിസ്ട്രി മേഖലയിലും വലിയ നഷ്ടമാണ്. കഴിഞ്ഞ കുറച്ചു കാലമായി അസുഖ ബാധിതനായി കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു അതിനിടെയാണ് അന്ത്യം.
സീ ന്യൂസ് ലൈവിന്റെ തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന സാം ബെന്നിന്റെ നിര്യാണത്തിൽ സീ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലം അനുശോചനം രേഖപ്പെടുത്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.