ആറ് വര്‍ഷത്തെ അമേരിക്കന്‍ വാസം അവസാനിപ്പിച്ച് ഹാരിയും മേഗനും ബ്രിട്ടനിലേക്ക് മടങ്ങുന്നു; താമസം സ്വകാര്യ വസതിയില്‍

ആറ് വര്‍ഷത്തെ അമേരിക്കന്‍ വാസം അവസാനിപ്പിച്ച് ഹാരിയും മേഗനും ബ്രിട്ടനിലേക്ക് മടങ്ങുന്നു; താമസം സ്വകാര്യ വസതിയില്‍

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ മകന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും യു.കെയിലേക്ക് മടങ്ങിയെത്തുന്നു. രാജകുടുംബത്തിലെ ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച ഹാരിയും മേഗനും മക്കളായ ആര്‍ച്ചിയ്ക്കും (7) ലിലിബെറ്റിനും (5) ഒപ്പം അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് താമസം. ഈ മാസം അവസാനത്തോടെ ഇവര്‍ ബ്രിട്ടനില്‍ തിരിച്ചെത്തും.

ആറ് വര്‍ഷം മുന്‍പാണ് ഹാരിയും മേഗനും യു.കെ വിട്ടത്. പിന്നീട് കുടുംബ സന്ദര്‍ശനം കുറവായിരുന്നു. എന്നാല്‍ ഇനി യു.കെയില്‍ സ്ഥിര താമസമാക്കാനാണ് ഹാരിയുടെയും മേഗന്റെയും തീരുമാനം. ലണ്ടന് പുറത്ത് രാജകുടുംബത്തില്‍ നിന്ന് അകന്ന് സ്വകാര്യ വസതിയിലാണ് ഇരുവരും താമസിക്കുക.

കുട്ടികളെ ഒരു ബ്രിട്ടീഷ് സ്‌കൂളില്‍ ചേര്‍ത്തെന്നും സെപ്തംബറില്‍ പഠനം തുടങ്ങുമെന്നുമാണ് വിവരം. മടങ്ങിവരവിന്റെ കാരണം വ്യക്തമല്ല. സഹോദരന്‍ വില്യം അടക്കം കുടുംബാംഗങ്ങളുമായി ഹാരി അകല്‍ച്ചയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ നടിയായ മേഗനുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ഹാരി രാജകുടുംബവുമായി അകന്നത്. രാജകുടുംബാംഗങ്ങളുടെ അവഗണനകളെ തുടര്‍ന്ന് ഇരുവരും രാജപദവികള്‍ ഉപേക്ഷിച്ചു. കുടുംബത്തില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളും വിവേചനങ്ങളും ഇരുവരും തുറന്നു പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.