കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചത് മന്ത്രി അറിയാതെ; റിപ്പോര്‍ട്ട് തേടി ആന്റണി രാജു

കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചത് മന്ത്രി അറിയാതെ; റിപ്പോര്‍ട്ട് തേടി ആന്റണി രാജു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത് വകുപ്പ് മന്ത്രിയുടെ അനുമതിയില്ലാതെ. ഇക്കാര്യത്തില്‍ കടുത്ത അനിഷ്ടം രേഖപ്പെടുത്തിയ മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സി.എം.ഡി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്. ചൊവ്വാഴ്ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം അവതാളത്തിലാണ്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. അതിനിടെ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.