റെയില്‍വേ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റേറ്റ് രണ്ട് യുവതികള്‍ തോട്ടില്‍ വീണു; ഒരാള്‍ മരിച്ചു

റെയില്‍വേ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റേറ്റ് രണ്ട് യുവതികള്‍ തോട്ടില്‍ വീണു; ഒരാള്‍ മരിച്ചു

തൃശൂര്‍: ചാലക്കുടി റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് യുവതികള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു. അപകടത്തില്‍പ്പെട്ട യുവതികളില്‍ ഒരാള്‍ മരിച്ചു. വി.ആര്‍പുരം സ്വദേശി ദേവി കൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് തോട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ദേവി കൃഷ്ണയാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് ഇരുവരും തോട്ടിലേക്ക് വീഴുകയായിരുന്നു.

രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവര്‍ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ വീണ ഫൗസിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.