ഇടഞ്ഞ ഗവര്‍ണറെ മെരുക്കാന്‍ സര്‍ക്കാര്‍; ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു

ഇടഞ്ഞ ഗവര്‍ണറെ മെരുക്കാന്‍ സര്‍ക്കാര്‍; ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു

തിരുവനന്തപുരം: ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി വി.പി ജോയ് നേരില്‍ കണ്ടു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ ഗവര്‍ണര്‍ തയാറായിട്ടില്ല.

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ചുവെന്നാണ് വിവരം. കാലാവധി പൂര്‍ത്തിയാകുന്ന 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഓപ്പിടാനുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ്. ഇതുമായി ബന്ധപ്പെട്ട് നാളെ ഗവര്‍ണര്‍ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്താനും സാധ്യതയുണ്ട്.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പരമ പ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്റെ കാലാവധി നാളെ തീരാനിരിക്കെ ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ല.

നാളെ ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.