കോഴിക്കോട്: ആര്‍എസ്എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായി സിപിഎം മേയര്‍. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനത്തില്‍ ഉദ്ഘാടകയായെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു.
പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനമെന്നും ബീന ഫിലിപ്പ് പറഞ്ഞു. ആര്‍എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു മുമ്പ് സിപിഎം നിലപാട്.
പാര്‍ട്ടി അനുഭാവികളായ കുട്ടികള്‍ അത്തരം ശോഭായാത്രകളില്‍ പങ്കെടുക്കുന്നത് സിപിഎം വിലക്കുകയും ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വിമര്‍ശനം വന്നതോടെ വിശദീകരണവുമായി കോഴിക്കോട് മേയര്‍ രംഗത്തെത്തി. വിവാദത്തില്‍ ദുഃഖമുണ്ട്, മനസില്‍ വര്‍ഗീയതയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍േദശിച്ചിട്ടില്ല.
സിപിഎം ചിലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു. മേയര്‍ക്കെതിരെ സിപിഎം നടപടിയെടുക്കാന്‍ തയാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.