ഇറ്റലിയില്‍ വറ്റിവരണ്ട നദിയില്‍ രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിക്ഷേപിച്ചതായി കരുതുന്ന ബോംബ് കണ്ടെത്തി

ഇറ്റലിയില്‍ വറ്റിവരണ്ട നദിയില്‍ രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിക്ഷേപിച്ചതായി കരുതുന്ന ബോംബ് കണ്ടെത്തി

മാന്റുവ (ഇറ്റലി): യൂറോപ്പില്‍ വീശിയടിക്കുന്ന ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഇറ്റലിയില്‍ വറ്റുവരണ്ട നദിയില്‍ രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിക്ഷേപിച്ചതായി കരുതുന്ന ബോംബ് കണ്ടെത്തി. ഏകദേശം 450 കിലോ ഭാരം വരുന്ന സ്‌ഫോടനം സംഭവിച്ചിട്ടില്ലാത്ത ബോംബാണ് ജൂലൈ 25ന് മാന്റുവ നഗരത്തിന് സമീപമുള്ള വടക്കന്‍ ഗ്രാമമായ ബോര്‍ഗോ വിര്‍ജിലിയോയിലെ പോ നദിയില്‍ കണ്ടെത്തിയത്.

വരള്‍ച്ച ബാധിച്ച് ജലം വറ്റിയ നദിയില്‍ ചെളിയില്‍ പൂണ്ടുകിടക്കുകയായിരുന്നു ബോംബ്. മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും പിന്നാലെ സൈനവും എത്തി ബോംബ് പരിശോധിച്ചപ്പോള്‍ സ്‌ഫോടനം നടന്നിട്ടില്ല എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അപായ സൂചന നല്‍കുകയും സഥലത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പക്ഷെ പ്രദേശവാസികള്‍ ആദ്യം അതിന് കൂട്ടാക്കിയില്ല. മേയര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി ജനങ്ങളെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ പൊലീസിന് സാധിച്ചത്. തുടര്‍ന്ന് പ്രദേശത്തിന് മുകളിലൂടെയുള്ള വ്യോമപാത അടച്ചു. സമീപത്തുടെയുള്ള ട്രെയ്ന്‍ ഗതാഗതവും റോഡ് ഗതാഗതവും നിര്‍ത്തിവച്ചു.

ബോംബ് സ്‌ക്വാഡ് എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ 240 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ബോംബിനുള്ളില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ബോംബ് നിര്‍വീര്യമാക്കിയ ശേഷം പ്രദേശത്ത് നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മെഡോള്‍ മുനിസിപ്പാലിറ്റിയിലെ ഒരു ക്വാറിയില്‍ എത്തിച്ച് നശിപ്പിച്ചു കളഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.