സിഡ്‌നി: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കുറ്റകൃത്യ ശൃംഖലയെ തകർത്ത് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പൊലീസ്. 'സാത്താനിക് ഗ്യാങ്' എന്നറിയപ്പെടുന്ന ഈ അധോലോക സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ്.
12 വയസു വരെയുള്ള കുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശേഖരമാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഈ വിഡിയോ നിർമാണ റാക്കറ്റിന് ശക്തമായ രാജ്യാന്തര ബന്ധമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സന്ദർശിച്ചിരുന്ന ഇവരുടെ വെബ്സൈറ്റിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
ഈ കേസിൽ ഇതുവരെ നാല് പുരുഷന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. വിഡിയോകളിലെ ഇരകളാക്കപ്പെട്ട കുട്ടികളെ എത്രയും വേഗം കണ്ടെത്താനും സുരക്ഷിതരാക്കാനും പോലീസ് ഊർജിത ശ്രമം തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.