ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച: മൂല്യം 90.14 ആയി താഴ്ന്നു

 ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് തകര്‍ച്ച: മൂല്യം 90.14 ആയി താഴ്ന്നു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നില മറികടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തുകയായിരുന്നു.

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യു.എസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകര്‍ച്ചയുടെ പ്രധാന കാരണം. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് സമ്മര്‍ദമായി.

ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തിങ്കളാഴ്ചയാകട്ടെ 89.53 രൂപയുമായിരുന്നു മൂല്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.