തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടത്. 2,54,42,352 പേര്‍ ഫോം പൂരിപ്പിച്ച് നല്‍കി.
ഒഴിവാക്കപ്പെട്ടവര്‍ ഇന്ന് മുതല്‍ ഒരു മാസത്തിനകം പേര് ചേര്‍ക്കാന്‍ ഫോം നല്‍കണം. പരാതി പരിഗണിക്കാന്‍ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.
നടപടി രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷന്‍ കമ്മിഷന് കത്ത് നല്‍കിയിരുന്നു. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കുക. കമ്മിഷന് കണ്ടെത്താനാവാത്ത പലരും നാട്ടില്‍ത്തന്നെയുണ്ട് എന്നാണ് രാ,്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറയുന്നത്. ഇവര്‍ക്ക് ഇനി പേര് ചേര്‍ക്കണമെങ്കില്‍ പുതിയ വോട്ടറായി അപേക്ഷിക്കണം.
എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ഫോം ആറില്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം. പുതിയതായി പേര് ചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.
മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റ് തിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
.
കരട് പട്ടികയിലുള്ള ഒരാളുടെ പേര്‍ ഹിയറിങങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം.
ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും ഡിസംബര്‍ 23 മുതല്‍ ഫെബ്രുവരി 14 വരെയാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.