ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളെ അപലപിച്ച് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).
സമാധാനപരമായി കരോള്‍ പാടുന്നവര്‍ക്കും പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവര്‍ക്കും എതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്ന് സിബിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
ക്രിസ്മസ് ഭീഷണിയുടെ നിഴലിലാണ്. ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്. ജബല്‍പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് കാഴ്ച പരിമിതിയുള്ള യുവതിയെ മര്‍ദിച്ച സംഭവം ഞെട്ടലുളവാക്കുന്നു.
ജബല്‍പൂരില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ അഞ്ജു ഭാര്‍ഗവയെ ബിജെപി പുറത്താക്കണം. അതിക്രമങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരെ ഡിസംബര്‍ 24 ന് ഛത്തീസ്ഗഡില്‍ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നതിലും മെത്രാന്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.