ന്യൂഡല്‍ഹി: താനടക്കം എല്ലാ എംപിമാരും എംഎല്‍എമാരും തങ്ങളുടെ മണ്ഡലത്തിലേക്കുള്ള വികസന ഫണ്ടില്‍ നിന്ന് കമ്മീഷനെടുക്കുമെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) നേതാവുമായ ജിതന്‍ റാം മാഞ്ചി.
കഴിഞ്ഞ ദിവസം ഗയയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇടയില്‍ ഇത്തരം രീതികള്‍ വ്യാപകമാണെന്നും കമ്മീഷന്റെ വ്യാപ്തിയെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്തിയതായും മാഞ്ചി വെളിപ്പെടുത്തി. ഈ പണം ഉപയോഗിച്ച് തന്റെ പാര്‍ട്ടി നേതാക്കള്‍ കാര്‍ വാങ്ങണമെന്നും മാഞ്ചി ആവശ്യപ്പെട്ടു.
ഓരോ എംപിയും എംഎല്‍എയും കമ്മീഷന്‍ വാങ്ങുന്നുണ്ട്. 10 ശതമാനം കമ്മീഷന്‍ സാധ്യമല്ലെങ്കില്‍ അഞ്ച് ശതമാനം എങ്കിലും എടുക്കണമെന്നും മാഞ്ചി പാര്‍ട്ടി നിയമസഭാംഗങ്ങളോട് നിര്‍ദേശിച്ചു. ഒരു രൂപയില്‍ നിന്ന് എടുക്കുന്ന 10 പൈസ പോലും ഗണ്യമായ തുകയായി മാറും. ഗയ ലോക്‌സഭാ എംപി എന്ന നിലയ്ക്ക് കിട്ടുന്ന ഫണ്ടില്‍ നിന്ന് തന്റെ കമ്മീഷന്‍ പണം പാര്‍ട്ടി ഫണ്ടിലേക്ക് പല തവണ നല്‍കിയിട്ടുണ്ട്. ഒരു എംപിക്ക് അഞ്ച് കോടി രൂപ ലഭിക്കും. അതില്‍ 10 ശതമാനം കമ്മീഷന്‍ ലഭിച്ചാല്‍ 40 ലക്ഷം രൂപയാകുമെന്നും മാഞ്ചി കൂട്ടിച്ചേര്‍ത്തു.
തന്റെ മകനും പാര്‍ട്ടി പ്രസിഡന്റും ബിഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമനോടും ഇതേ രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതൊരു പൊതുവായ അറിവാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടി പ്രസിഡന്റിന്റെ വീഴ്ചയാണെന്നും മാഞ്ചി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.