ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് ദിനത്തിലും അവധിയില്ല; ഡിസംബര്‍ 25 ന് വാജ്‌പേയിയുടെ ജന്മശതാബ്ദി വര്‍ഷികാഘോഷം

ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് ദിനത്തിലും അവധിയില്ല; ഡിസംബര്‍ 25 ന് വാജ്‌പേയിയുടെ ജന്മശതാബ്ദി വര്‍ഷികാഘോഷം

ലഖ്‌നൗ: ബിജെപിയുടെ ക്രൈസ്തവ പ്രീണനം വേട്ട് തട്ടാനുള്ള വെറും രാഷ്ട്രീയ തന്ത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ദിനത്തില്‍ പോലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയില്ല.

ക്രിസ്മസിന് പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 25 ന് അദേഹത്തിന്റെ ജന്മ വാര്‍ഷികം ആഘോഷിക്കാനാണ് യു.പി സര്‍ക്കാരിന്റെ തീരുമാനം.

സ്‌കൂളുകള്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമായിരിക്കുമെന്നുമാണ് സര്‍ക്കാരിന്റെ അറിയിപ്പ്.

എന്നാല്‍ ഡല്‍ഹിയടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും ക്രിസ്മസ് പ്രമാണിച്ച് ഡിസംബര്‍ 25 ന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് പഞ്ചാബ് സര്‍ക്കാര്‍ ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 10 വരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.