തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി സവര്‍ക്കറുടെ ചിത്രവും. 2026 ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ. രാജേന്ദ്ര പ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്‌കാരികം, ചരിത്രം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.
ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്‍മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, ഒ. ചന്തുമേനോന്‍, മന്നത്ത് പത്മനാഭന്‍, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, ഭരത്ഗോപി, പ്രേം നസീര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.