ഈജിപ്ഷ്യന്‍ രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്ന് 5,000 വര്‍ഷം പഴക്കമുള്ള നൂറുകണക്കിന് വീഞ്ഞ് കുപ്പികള്‍ കണ്ടെത്തി. വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് അതിപുരാതനമായ വൈന്‍ ജാറുകള്‍ കണ്ടെടുത്തത്. ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ഈജിപ്തിന്റെ ആദ്യ സ്ത്രീ ഭരണാധികാരിയായ മെര്‍നീത്ത് രാജ്ഞിയുടെ ശവകുടീരത്തിലാണ് പ്രമുഖ ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍-ഓസ്ട്രിയന്‍ സംഘം വന്‍ വീഞ്ഞ് ശേഖരം കണ്ടെത്തിയത്.
നൈല്‍ നദിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ ഈജിപ്തിലാണ് വൈന്‍ ജാറുകള്‍ കണ്ടെത്തിയത്. സ്വന്തമായി രാജകീയ ശവകൂടീരം ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു മെര്‍നീത്ത് രാജ്ഞി. ഈജിപ്തിലെ അബിഡോസിലാണ് ഈ ശവകൂടീരമുള്ളത്. ഈജ്പിതിന്റെ ആദ്യത്തെ സ്ത്രീ ഫറോവയായി കണക്കാപ്പെടുന്ന സ്ത്രീയാണ് മെര്‍നീത്ത് രാജ്ഞി. വൈന്‍ ജാറുകള്‍ക്കൊപ്പം ചരിത്ര പ്രധാനമായ മറ്റ് പല വസ്തുക്കളും രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ചരിത്രത്തിലേക്കുള്ള കൂടുതല്‍ കണ്ടെത്തലുകളാകും വൈന്‍ ജാറുകള്‍ വഴി പുറംലോകം അറിയാന്‍ പോകുന്നതെന്ന് ഗവേഷക സംഘം പറഞ്ഞു. നൂറുകണക്കിന് വലിയ വൈന്‍ ജാറുകളാണ് ശവകൂടീരത്തില്‍ നിന്ന് ലഭിച്ചതെന്നും ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് സംഘം വെളിപ്പെടുത്തുന്നത്. ട്രഷറി പോലെയുള്ള സ്ഥാപനങ്ങളുടെ മുദ്ര പതിപ്പിച്ചവയാണ് അവയില്‍ പലതും. അവയില്‍ നിന്നാണ് മെര്‍നീത്ത് രാജ്ഞിയുടേതാണ് ശവകൂടീരമെന്ന് മനസിലായതെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

കൂടാതെ രാജ്ഞിയുടെ ശവകുടീര സമുച്ചയത്തില്‍ സേവകരുടെയും പരിവാരങ്ങളുടെയും ശവകൂടീരങ്ങളും ഉള്‍പ്പെടുന്നു. മെരിനീത്ത് രാജ്ഞിക്ക് പുറമേ 41 പേരുടെ ശവകൂടീരമാണ് അബിഡോസ് മരുഭൂമിയില്‍ ഉള്ളത്. മണ്‍ ഇഷ്ടിക, കളിമണ്ണ്, മരം എന്നിവ കൊണ്ടാണ് ശവകൂടീരം നിര്‍മ്മിച്ചിരിക്കുന്നത്. മെര്‍നീത്ത് രാജ്ഞിയെ കുറിച്ച് ചരിത്രത്തില്‍ അധികം പരാമര്‍ശങ്ങള്‍ ഇല്ല. എന്നാല്‍ കണ്ടെടുത്ത പുരാവസ്തുക്കള്‍ അവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.