ന്യൂഡൽഹി: ജമ്മു കാശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്. നിയമനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി. കശ്മീരിലെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും ഗുലാംനബി രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് നിരന്തരം വാദിച്ച ജി23 അംഗമായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതിയില്‍ നിലവില്‍ അംഗമായിട്ടുള്ള തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനങ്ങളെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാൽ ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുലാം നബി ആസാദിനെ ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.