ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടി സൂപ്പർ വാസുകിയുടെ പരീക്ഷണ ഓട്ടം നടത്തി റെയിൽവെ. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. തീവണ്ടിയുടെ കന്നിയോട്ടം. ആറ് എഞ്ചിനുകള്‍, 3.5 കിലോ മീറ്റര്‍ നീളം, 295 വാഗണുകളുമാണ് തീവണ്ടിക്കുള്ളത്. ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായിയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
25,962 ടൺ കൽക്കരിയുമായി ഛത്തീസ്ഗഡിലെ കോർബ മുതൽ നാഗ്പൂരിലെ രാജ്നന്ദ്ഗാവ് വരെയായിരുന്നു സൂപ്പർ വാസുകിയുടെ കന്നി ഓട്ടം. ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവർത്തിക്കാൻ ആവശ്യമായ കൽക്കരി മുഴുവൻ ഒറ്റ തവണ എത്തിക്കാൻ ശേഷിയുള്ള ചരക്ക് തീവണ്ടിയാണ് വാസുകി. അഞ്ചു ചരക്ക് തീവണ്ടികളുടെ ബോഗികൾ ഒന്നിച്ചു ചേർത്താണ് സൂപ്പർ വാസുകി തയ്യാറാക്കിയത്. ഒരു സ്റ്റേഷൻ കടക്കാൻ തീവണ്ടി നാലു മിനിറ്റോളം സമയമെടുത്തു.
9,000 ടൺ കൽക്കരിയാണ് നിലവിൽ ഇന്ത്യയിലെ ഒരു ചരക്ക് തീവണ്ടിക്ക് എത്തിക്കാവുന്നത്. ഇതിന്റെ മൂന്നിരട്ടി സൂപ്പർ വാസുകി എത്തിക്കും.ഇത്തരം ചരക്ക് തീവണ്ടികൾ വ്യാപകമായി ഉപയോഗിക്കാനുള്ള ആലോചനയിലാണ് റെയിൽവെ. പവർ സ്റ്റേഷനുകൾക്കുള്ള കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമമുണ്ടാകാതിരിക്കാൻ ഇത് സഹായകമാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ എന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.