വിഴിഞ്ഞം വിഷയത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഗൂഢലക്ഷ്യം; സമരക്കാര്‍ക്കെതിരേ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം വിഷയത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഗൂഢലക്ഷ്യം; സമരക്കാര്‍ക്കെതിരേ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലാറ്റിന്‍ ക്രൈസ്തവരെയും തീരവാസികളെയും അപമാനിച്ച് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖത്തിന്റെ പണി നടന്നപ്പോള്‍ എല്ലാത്തിലും തൃപ്തി പ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയതിനു പിന്നില്‍ മറ്റ് പല ഗുഡലക്ഷ്യങ്ങളുമാണെന്ന് മന്ത്രി ആരോപിച്ചു.

മദ്രാസ് ഐഐടിയുള്‍പ്പെടെയുള്ള പല ഏജന്‍സികളുടെയും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞത് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. അതിലൊക്കെ നേരത്തെ ഇവരൊക്കെ തൃപ്തി പ്രകടിപ്പിച്ചതുമാണ്. ഇപ്പോഴെന്താണ് ഇങ്ങനെ തോന്നലുണ്ടായതെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി വിശദീകരിച്ചു.

അവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒരുപാട് പ്രശ്‌നങ്ങള്‍ മുമ്പ് ഉന്നയിച്ചിരുന്നു. അത്തരം പ്രശ്‌നങ്ങളൊക്കെയും സമയബന്ധിതമായി പരിഹാരം കണ്ട് മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സമരം നടക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും മന്ത്രി സമരത്തിനെതിരേ രംഗത്തു വന്നിരുന്നു.

സമരക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് അതിനുള്ള പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ അവരോട് സംസാരിക്കാന്‍ സാധിക്കു. അതിന് വേണ്ടി ഈ വരുന്ന 24 ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. അന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമായ തീരുമാനം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.