നടി തൃഷ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന; രാഹുലുമായുള്ള കൂടിക്കാഴ്ച്ച ഉടനുണ്ടാകും

നടി തൃഷ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന; രാഹുലുമായുള്ള കൂടിക്കാഴ്ച്ച ഉടനുണ്ടാകും

ചെന്നൈ: നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തൃഷ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയ പ്രവേശനത്തിന്റെ എല്ലാ സാധ്യതകളും നോക്കിയ ശേഷമായിരിക്കും നടി കോണ്‍ഗ്രസില്‍ ചേരുക. രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തുമ്പോള്‍ പാര്‍ട്ടിയില്‍ ചേരാനാണ് പദ്ധതിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരത്തെ രാഷ്ട്രീയത്തിലേക്ക് വരാന്‍ നടന്‍ വിജയ് പ്രോത്സാഹിപ്പിക്കുന്നതായും സൂചനകളുണ്ട്. എന്നാല്‍ തൃഷയില്‍ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മുന്‍നിര നടിയാണ് തൃഷ. നേരത്തെ തമിഴ് നടി ഖുശ്ബുവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറി.

നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര-ഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.