ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ട ഐ.എസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി.
ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിനെ (എഫ്എസ്ബി) ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഉന്നത നേതാവ് ആയിരുന്നു ഭീകരന്റെ ലക്ഷ്യമെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്നെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ചില റഷ്യന്‍ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകനെ നിന്ദിച്ചുവെന്ന കേസില്‍ പ്രതിയായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ ഇസ്ലാമിക ഭീകരരുടെ നോട്ടപ്പുള്ളിയാണ്.
സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എഫ്എസ്ബി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.