കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു

കാലില്ലാത്ത യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് അടിച്ചു

ആലപ്പുഴ: കാലില്ലാത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശി ഓട്ടോ ഡ്രൈവർ ജസ്റ്റിനാണ് പോലീസിന്റെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. ഒരു കാല് മുറിച്ചു മാറ്റിയ ജസ്റ്റിന്‍ കൃത്രിമ കാലിലാണ് നടക്കുന്നത്. അതേ സമയം ജസ്റ്റിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം.  

കുത്തിയതോട് പോലീസ് സ്റ്റേഷനിലാണ് സംഭവം. 'രണ്ടു പോലീസുകാർകാര്‍ എന്നെ ആക്രമിച്ചു. മുഖത്തടിച്ച പോലീസുകാരനോട് എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോഴാണ് കുനിച്ച് നിര്‍ത്തി മുതുകത്ത് ചുറ്റിക കൊണ്ട് അടിച്ചത്. കുറേ കഴിഞ്ഞു എനിക്ക് വയ്യാതായപ്പോള്‍ പോലീസ് ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയുമെന്നു പറഞ്ഞു. ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞു' ജസ്റ്റിന്‍ പ്രതികരിച്ചു. നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലാണ് ജസ്റ്റിന്‍.

ഇതിനിടെ പരാതി ഒത്തു തീര്‍പ്പാക്കാന്‍ പോലീസ് ഇടപെടുന്നതിന്റെ ശബ്ദ രേഖയും പുറത്തു വന്നു. ജസ്റ്റിന്റെ സുഹൃത്തുമായി കുത്തിയതോട് എസ്‌ഐ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.