ഏതു ബിൽ പാസാക്കിയാലും ബന്ധു നിയമനം അനുവദിക്കില്ല, വിട്ടുവീഴ്ച ഇല്ലാതെ ഗവർണർ

ഏതു ബിൽ പാസാക്കിയാലും ബന്ധു നിയമനം അനുവദിക്കില്ല, വിട്ടുവീഴ്ച ഇല്ലാതെ ഗവർണർ

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്ലില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയ്ക്ക് നിയമം പാസ്സാക്കാന്‍ അധികാരമുണ്ട്. അതില്‍ തെറ്റൊന്നും ഇല്ല. എന്നാല്‍ ഏത് ബില്‍ പാസ്സാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ പ്രതികരണം. നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്നും ബില്‍ വരുമ്പോള്‍ ഭരണഘടനാപരമാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാന്‍ അനുവദിക്കില്ല.

കണ്ണൂര്‍ സര്‍വകലാശാലയിലെ ബന്ധു നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നു. സര്‍വകലാശാലകള്‍ യുജിസി നിര്‍ദേശം പാലിക്കണമെന്ന് ഉത്തരവുണ്ട്. ഇത് പരിഗണിച്ചായിരിക്കും ബില്‍ പരിശോധിക്കുകയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ബില്‍ അവതരിപ്പിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.