കുന്നംകുളം: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ (39) മുന്‍പും തന്റെ മാതാപിതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന. രണ്ട് മാസം മുന്‍പ് മാതാപിതാക്കളെ ഇല്ലാതാക്കാനായി ഇന്ദുലേഖ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇതിനായി 20 ഡോളോ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് എലിവിഷം കലക്കി കൊടുക്കാന്‍ തീരുമാനിച്ചത്. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഇന്ദുലേഖയുടെ അമ്മയാണ് രുഗ്മിണി. അമ്മയേയും അച്ഛനേയും ഒരുമിച്ച് കൊലപ്പെടുത്തുക എന്നിട്ട് സ്വത്ത് കൈക്കലാക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. എന്നാല്‍ അച്ഛന്‍ രുഗ്മിണിയുടെ ചതിയില്‍ വീണില്ല. കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കിയെങ്കിലും രുചിമാറ്റം തോന്നിയതിനാല്‍ അച്ഛന്‍ ചായ കുടിച്ചില്ല.
പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ, ഇന്ദുലേഖ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പ എടുത്തിരുന്നു. എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടിലെത്തി. സ്വര്‍ണാഭരണങ്ങള്‍ എവിടെയെന്ന് ഭര്‍ത്താവ് ചോദിച്ചാല്‍ എന്തു പറയുമെന്ന് ഭയന്ന്, സ്വര്‍ണം തിരിച്ചെടുക്കാനുള്ള പൈസയ്ക്കായി സ്വന്തം അച്ഛനേയും അമ്മയേയും കൊല്ലാന്‍ ഇന്ദുലേഖ തീരുമാനിക്കുകയായിരുന്നു.
ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ കച്ചവടം നടത്തുന്നയാളാണ് ഇന്ദുലേഖയുടെ അച്ഛന്‍ ചന്ദ്രന്‍. ചായ കുടിച്ച് എലിവിഷം ഉള്ളില്‍ ചെന്നതോടെ അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ദുലേഖ കൂടി ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ രേഖ കേസില്‍ വഴിത്തിരിവാകുകയായിരുന്നു. ഒടുവില്‍ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.