വയനാട്: വയനാട് കൃഷ്ണഗിരിയിലെ മരംമുറി വിവാദത്തിൽ വില്ലേജ് ഓഫിസർക്ക് സസ്പെൻഷൻ. ഭൂരേഖകൾ പൂർണ്ണമായും പരിശോധിക്കാതെ ഈട്ടി മരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. കൃഷ്ണഗിരി വില്ലേജ് ഓഫിസർ അബ്ദുൾ സലാമിനെയാണ് ജില്ല കളക്ടർ എ. ഗീത സസ്പെൻഡ് ചെയ്തത്.
കൃഷ്ണഗിരി വില്ലേജിലെ 250/1എ/1ബി സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ നിന്നാണ് 13 ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണ് എന്നായിരുന്നു വില്ലേജ് ഓഫിസർ പറഞ്ഞിരുന്നത്. 36 ഈട്ടി മരങ്ങൾ മുറിക്കാനായിരുന്നു വില്ലേജ് ഓഫിസിൽ നിന്ന് എൻഒസി നൽകിയിരുന്നത്.
ഇതിൽ നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ സുൽത്താൻ ബത്തേരി തഹസീൽദാർ ഇതിന് സ്റ്റോപ്മെമ്മോ നൽകി. ഇന്നലെ ഈട്ടി മരങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടർ ഇടപെട്ടതും വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.