ചെന്നൈ: ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ ഈ തീരുമാനം. ഈ ട്രെയിനുകളില്‍ തത്കാല്‍ നിരക്കാണ് ഈടാക്കുക.
മൈസൂരുവില്‍ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സര്‍വീസുകള്‍.
മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവില്‍ എത്തും.
യശ്വന്ത്പുര്‍- കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരില്‍ തിരിച്ചെത്തും.
ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ പത്തിന് രാത്രി പത്ത് മണിക്ക് പുറപ്പെട്ട് സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൈദരാബാദില്‍ എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.