ഡോ. തോമസ് നെറ്റോയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് ഇന്ന് ഉപവാസം; സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കാനും തീരുമാനം

ഡോ. തോമസ് നെറ്റോയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് ഇന്ന് ഉപവാസം; സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ. തോമസ് നെറ്റോയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.

ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമര വേദിയിലെത്തും.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ നിധി വിതരണം ബഹിഷ്‌കരിക്കുമെന്നും ലത്തീന്‍ സഭ നേതൃത്വം അറിയിച്ചു. വിഴിഞ്ഞത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തില്‍ ഉപവാസ സമരം രാവിലെ തുടങ്ങും. ലത്തീന്‍ സഭയിലെ മുതിര്‍ന്ന വൈദികരും ഇന്ന് ഉപവസിക്കും. തുടര്‍ന്ന് റിലേ ഉപവാസ സമരത്തിലേക്ക് നീങ്ങും. ഉപവാസ സമരം പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും.

സര്‍ക്കാര്‍ ഇന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ദുരിതാശ്വാസ നിധി വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നും സമരം പൊളിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സഭ നേതൃത്വം അറിയിച്ചു.

ബിഷപ്പ് ഹൗസില്‍ ചേരുന്ന കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ യോഗത്തില്‍ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചു. കേരളം മുഴുവന്‍ സമരം വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായി മൂലമ്പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് മാര്‍ച്ച് നടത്തും. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.
അടുത്ത ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവാസമിരിക്കും. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.