നികുതി വെട്ടിപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്

നികുതി വെട്ടിപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലാണ് റെയ്ഡ്.

ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി ചില സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങുമായി ബന്ധപ്പെട്ടാണ് പരിശോധന. അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നിയമനടപടിക്കും സാധ്യതയുണ്ട്.

പാര്‍ട്ടികളുടെ അനധികൃത ഫണ്ടിങുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന നടക്കുന്നത്.

2,100ലധികം അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതായി തിരഞ്ഞെടുപ്പ് പാനല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതിനും ഭാരവാഹികളുടെ പേരും വിലാസവും അപ്‌ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനുമാണ് നടപടി.

ചില പാര്‍ട്ടികള്‍ സാമ്പത്തിക ക്രമക്കേടില്‍ ഏര്‍പ്പെടുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.