തിരുവനന്തപുരം: സംസ്ഥാനത്ത് സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി മൃഗങ്ങളിലെ പേവിഷബാധ. കണക്കുകള്‍
ഉയരുന്നത് പുതിയ ആശങ്കയാകുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 300 സാമ്പിളുകള്‍ പരിശോധനക്കെടുത്തതില് 168ലും പേവിഷബാധക്ക് കാരണമായ റാബിസ് വൈറസ് സാന്നിധ്യം കണ്ടെത്തി.
പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയിലും ഇരട്ടിയിലധികം വര്‍ധനയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനഫലവും വ്യക്തമാക്കുന്നു. വളര്‍ത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും ഉള്‍പ്പെടെ സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ 50 ശതമാനത്തിലധികവും പോസിറ്റിവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാമ്പ്ളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റിവ്.
നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും കൃത്യമായ ഇടവേളകളില്‍ ബൂസ്റ്റർ ഡോസും നൽകിയാൽ മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പേവിഷബാധയേറ്റ് എട്ടുമാസത്തിനിടെ 21 പേരാണ് മരിച്ചത്. ആറുപേര്‍ക്ക് വളര്‍ത്തുനായ്ക്കളുടെ കടിയാണ് അപകടമായത്. വളര്‍ത്തുമൃഗങ്ങളുടെ കുത്തിവെപ്പിലുണ്ടായ അലംഭാവവും ഇവക്കിടയില്‍ പേവിഷബാധക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആറുവര്‍ഷത്തിനിടെ നായ് കടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
രണ്ടുലക്ഷത്തോളം പേര്‍ക്ക് ഏഴുമാസത്തിനിടക്കാണ് കടിയേറ്റത്. ആറുവര്‍ഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വര്‍ധിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.