ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; കാനഡയിലെ വിദ്യാര്‍ഥികളും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; കാനഡയിലെ വിദ്യാര്‍ഥികളും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കെതിരേ അക്രമം ഏറുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതേത്തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകുമെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.