ഇഗ്‌നോ റീ രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇഗ്‌നോ റീ രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: 2022 സെഷനിലെ റീ രജിസ്ട്രേഷന്‍ ചെയ്യാനുള്ള കാലാവധി ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സര്‍വ്വകലാശാല സെപ്റ്റംബര്‍ 30 വരെ നീട്ടി. സെപ്റ്റംബര്‍ 25 വരെ ആയിരുന്നു അവസാന തിയതി. ഇതാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കിയത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനായി സര്‍വ്വകലാശാലയുടെ വെബ് സൈറ്റ് ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു. റീ രജിസ്ട്രേഷന്‍ നടപടി അടുത്ത സെമസ്റ്ററിലേക്കോ വര്‍ഷത്തിലേക്കോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വെബ് സൈറ്റിലൂടെ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍വ്വകലാശാലയുടെ വെബ് സൈറ്റായ ignou.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.