ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മാതാപിതാക്കളെയും ഭാര്യയെയും കൊല്ലാന്‍ ശ്രമം; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മാതാപിതാക്കളെയും ഭാര്യയെയും കൊല്ലാന്‍ ശ്രമം; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മാതാപിതാക്കളെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസറുമായ മധുവിനെയാണ് (48) കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിനും ക്രിമിനല്‍ കേസില്‍ റിമാന്‍ഡിലായതിനുമാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിച്ചിരുന്ന മധു പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട ശേഷം മൂന്നുപേരെയും അകത്താക്കി അടുക്കള വാതില്‍ അടച്ച് പൂട്ടിയിടുകയായിരുന്നു. ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂള്‍ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചുതകര്‍ത്താണ് മാതാപിതാക്കളെ ഉള്‍പ്പെടെ രക്ഷപ്പെടുത്തിയത്.

തുടര്‍ന്ന് ഭാര്യയുടെ പരാതിയില്‍ മധുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.