കൊച്ചി: പഴം ഇറക്കുമതിയുടെ മറവില്‍ വീണ്ടും വന്‍ ലഹരിക്കടത്ത്. 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന ഗ്രീന്‍ ആപ്പിള്‍ കാര്‍ട്ടനില്‍ നിന്ന് 520 കോടിയുടെ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടി.
രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കെയാണ് പരിശോധനയില്‍ വീണ്ടും വന്‍ തോതിലുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്. ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ ആപ്പിള്‍ കാര്‍ട്ടന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത്. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഡിആര്‍ഐയുടെ ഓപ്പറേഷന്‍.
മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍.ഐ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റെയടക്കം സഹായം തേടിയിരിക്കുകയാണ് ഡി.ആര്‍.ഐ. 198 കിലോ മെത്താംഫെറ്റാമിനും ഒമ്പത് കിലോ കൊക്കെയ്‌നുമായിരുന്നു ഇവരില്‍ നിന്ന് ആദ്യം പിടികൂടിയത്. ഇന്ന് പിടികൂടിയതും കൊക്കെയ്ന്‍ ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.