തിരുവനന്തപുരം; കേരളത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കും. ഇത് സംബന്ധിച്ച ധാരണാപത്രം സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടു.
തുടക്കത്തില്‍ 3,000ത്തിലധികം ഒഴിവുകളിലാണ് സാധ്യത. ഇതിനായി നവംബറില്‍ യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും.
ലണ്ടനില്‍ നടന്ന യൂറോപ്പ്-യു.കെ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
നോര്‍ക്ക റൂട്ട്‌സും ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദി നാവിഗോ ആന്‍ഡ് ഹമ്പര്‍ ഹെല്‍ത്തുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് നാവിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്കേല്‍ റീവ് ധാരണാപത്രം ഏറ്റുവാങ്ങി.
ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിക്രൂട്ട്മെന്റ് ടാസ്‌ക്ഫോഴ്‌സ് ഡെപ്യൂട്ടി ഹെഡ് ഡേവ് ഹൊവാര്‍ത്ത്, ഡോ. ജോജി കുര്യാക്കോസ്, ഡോ. സിവിന്‍ സാം, ജനറല്‍ മാനേജര്‍ അജിത്ത് കോളശേരി എന്നിവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.