തിരുവനന്തപുരം: വിഴിഞ്ഞം സമരമുഖത്തുള്ള കടലിന്റെ മക്കള്‍ക്ക് പിന്തുണയും സമരവീര്യവും പകര്‍ന്നു നല്‍കുന്ന സെന്റ് ഫ്രാന്‍സിസ് പ്രോവീന്‍സിലെ കപ്പൂച്ചിന്‍ സഹോദരന്മാര്‍ തയാറാക്കിയ സംഗീത വീഡിയോ യൂട്യൂബില്‍ ഹിറ്റാകുന്നു. ജെയ്റ്റസ് കപ്പൂച്ചിന്‍ സംഗീതമൊരുക്കിയ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജോസ് സുരേഷ് കപ്പൂച്ചിന്‍ ആണ്.
ഹൃദിക് ശശികുമാറാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പി.എസ്. പ്രവീണ്‍, ഷാരൂണ എം.എസ്. എന്നീവര്‍ ചേര്‍ന്ന് ചിത്രീകരണം നിര്‍വഹിച്ചു. പ്രോഗ്രാമിംഗ്: മധു പോള്‍.
ഭരണകൂടങ്ങള്‍ വികസനത്തിന്റെ പേരില്‍ സ്വന്തം ജനതയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന ദയനിയ കാഴ്ചകളാണ് നമുക്ക് ചുറ്റുമെന്ന് കപ്പൂച്ചിച്ചിന്‍ സഹോദരന്മാര്‍ പറഞ്ഞു. അത്മാഭിമാനം പോലും പണയപ്പെടുത്തേണ്ടി വന്ന ഒരു പറ്റം മനുഷ്യരുണ്ട്. കടലിന്റെ മക്കള്‍ എന്നാണവര്‍ അറിയപ്പെടുന്നത്.
എന്നാല്‍, അവരുടെ കടലും തീരവും ഇന്ന് കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. സ്വന്തം തീരത്ത് നിഷ്‌ക്കാസിതരായ ആ മനുഷ്യര്‍ ഇന്ന് സമരമുഖത്താണ്. അവരൊടൊപ്പം നിലകൊള്ളുക നമ്മുടെ ധാര്‍മ്മിക ചുമതലയാണെന്നും ഇരുവരും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.