തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ രണ്ട് മാസത്തിലധികമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തോടുള്ള സര്‍ക്കാരിന്റെ നിക്ഷേധാത്മക നിലപാടിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ റോഡുകള്‍ തടഞ്ഞു.
തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുന്ന ചാക്ക, തിരുവല്ലം, ഉച്ചക്കട, വിഴിഞ്ഞം, സ്റ്റേഷന്‍ കടവ്, പൂവാര്‍ ഇങ്ങനെ ആറിടങ്ങളില്‍ ശക്തമായ ഉപരോധം തുടരുകയാണ്. സ്ത്രീകളടക്കം റോഡില്‍ ഉപരോധം തീര്‍ക്കുന്നുണ്ട്. വൈകുന്നേരം മൂന്ന് മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
തുറമുഖത്തിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികള്‍ മുന്നിലുണ്ടങ്കിലും സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സംഘര്‍ഷ സാധ്യതയുളളതിനാല്‍ വിഴിഞ്ഞത്തും മൂലൂരിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.