നിലപാട് മാറ്റി; ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

നിലപാട് മാറ്റി; ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

ന്യൂഡൽഹി: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ.  മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയത്. 

മത്സരത്തില്‍ പങ്കെടുക്കാന്‍ ടീ ഇന്ത്യയെ അയക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ വൃത്തകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ സാധ്യതകള്‍ അന്വേഷിക്കുകയാണെന്നും ബിസിസി അറിയിച്ചിരുന്നു.  ഇതിനിടെയാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ പറഞ്ഞതെന്ന് ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2005-2006 ലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. 2012-13 ല്‍ മൂന്ന് ടി 20  മത്സരങ്ങള്‍ക്കും ഏകദിന പരമ്പരയ്ക്കുമായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു. അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. എന്നാല്‍, ലോകകപ്പ് മത്സരങ്ങളിലും ഏഷ്യാകപ്പിലും ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.