ഡല്‍ഹിയ്ക്ക് ആശ്വസിക്കാം; നഗരത്തില്‍ ശൈത്യകാലത്ത് വായു മലിനീകരണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്

ഡല്‍ഹിയ്ക്ക് ആശ്വസിക്കാം; നഗരത്തില്‍ ശൈത്യകാലത്ത് വായു മലിനീകരണം കുറയുന്നതായി പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് (സിഎസ്ഇ) റിപ്പ ര്‍ട്ട് പുറത്ത് വിട്ടത്.

നഗരത്തിലെ 81 എയര്‍ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2015 ജനുവരി ഒന്നു മുതല്‍ ഏഴു വര്‍ഷത്തെ വായുനിലവാരം പരിശോധിച്ചതില്‍ നിന്നാണ് നഗരത്തിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

കോവിഡിനു മുന്‍പ് ഒക്ടോബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180-190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് സമയത്തിനു ശേഷം ഇതു 150-160 എന്ന നിലയിലേക്കു താഴ്ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2020-21 നേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു 2021-22 വര്‍ഷത്തെ ശൈത്യകാലം എന്നും ഈ കാലയളവില്‍ വായു മലിനീകരണം കുറവായിരുന്നുവെന്നും ദേശീയ തലസ്ഥാന മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന സ്ഥിതിയാണു രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.