കൊച്ചി: പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നു. വീഴ്ച്ച ഉണ്ടായെങ്കില്‍ അത് തിരുത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. പാര്‍ട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്നും എല്‍ദോസ് പറഞ്ഞു. സിപിഐഎം നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് അവരാണ് മറുപടി പറയേണ്ടത്. ഇന്നും മണ്ഡലത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിന് സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം പൂര്‍ണമായും തൃപ്തികരമല്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.