പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി; കോടതിയിലും നീതിനിഷേധം

പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി; കോടതിയിലും നീതിനിഷേധം

ഇസ്ലാമാബാദ്: പാകിസ്താനില്‍ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിക്കും കുടുംബത്തിനും പാക് സുപ്രീം കോടതിയില്‍ നീതി നിഷേധം. പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം വിടാന്‍ വിസമ്മതിക്കുകയും പ്രതിക്കെതിരേ നടപടിയെടുക്കാതിരിക്കുകയും ചെയ്ത കോടതിയുടെ നിലപാട് വലിയ പ്രതിഷേധത്തിനിടയാക്കി. പതിനഞ്ചുകാരിയായ ചന്ദാ മഹാരാജിനെ ഒക്‌ടോബര്‍ 13-നാണ് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതംമാറ്റി തട്ടിക്കൊണ്ടുപോയയാള്‍ വിവാഹം കഴിക്കുകയായിരുന്നു.

പാകിസ്താനിലെ ഹൈദരാബാദിലുള്ള ഫത്തേ ചൗക്ക് മേഖലയില്‍നിന്നാണ് ഷമാന്‍ മാഗ്സി എന്ന മുസ്ലീം യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ ആദ്യം തയ്യാറായില്ല. ദിവസങ്ങളോളം സ്റ്റേഷനില്‍ കയറിയിറങ്ങിയതിനു ശേഷമാണ് പോലീസ് കേസെടുത്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പോലീസിന്റെ തെരച്ചിലില്‍ നഗരത്തിലെ ഒരു വാടകവീട്ടില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.

കറാച്ചിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിതമായി തന്നെ മതംമാറ്റിയെന്നും തുടര്‍ന്ന് ഒരാഴ്ചയോളം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു.

കോടതി ചന്ദാ മഹാരാജിനെ കറാച്ചിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചിട്ടുണ്ടെന്ന് കുടുംബത്തെ അറിയിച്ചെങ്കിലും പ്രതിയായ ഷമാന്‍ മാഗ്‌സിക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല.


മാതാപിതാക്കളോടൊപ്പം പോകാന്‍ കോടതി ചന്ദയെ അനുവദിക്കാതിരുന്നതോടെ പെണ്‍കുട്ടിയും കുടുംബവും കോടതി മുറിയില്‍ കെട്ടിപ്പിടിച്ച് വാവിട്ട് കരയാന്‍ തുടങ്ങി. കരളലിയിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി പാകിസ്താനിലെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. പാക് കോടതി വിധിക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം പറഞ്ഞയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.