ന്യൂഡല്‍ഹി: ആധുനിക കാലം അനിശ്ചിതത്വങ്ങളുടേതാണെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീര്‍ണ്ണത, അവ്യക്തത എന്നിവയായിരിക്കും വരും കാലത്തെ വെല്ലുവിളികള്‍. രേവയിലെ ടിആര്‍എസ് കോളജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദേഹം.
'ഭാവിയെന്തായിരിക്കുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിയില്ല. ട്രംപ് ഇന്ന് എന്ത് ചെയ്യുന്നു? നാളെ എന്ത് ചെയ്യുമെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഞാന്‍ കരുതുന്നു. പഴയ വെല്ലുവിളി മനസിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയര്‍ന്നുവരുന്ന തരത്തില്‍ വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ ആയാലും ഭീകരവാദമായാലും പ്രകൃതി ദുരന്തങ്ങളായാലും സൈബര്‍ യുദ്ധമായാലും ഇതേ സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും നേരിടുന്നത്.'- അദേഹം പറഞ്ഞു.
ബഹിരാകാശ യുദ്ധം, ഉപഗ്രഹങ്ങള്‍, രാസ, ജൈവ, റേഡിയോളജിക്കല്‍, വിവര സാങ്കേതിക യുദ്ധങ്ങള്‍ എന്നിങ്ങനെ പുതിയ യുദ്ധങ്ങളും തുടങ്ങിയിരിക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.