പാലക്കാട്: പട്ടാമ്പി നഗരസഭയിലെ 12-ാം ഡിവിഷന്‍ ഹിദായത്ത് നഗറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്.
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് സിപിഎം സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും ചെയ്യാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മോതിരം ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുല്‍ കരീം ആണ് ഒരു വോട്ട് പോലും ഇല്ലാതെ സംപൂജ്യനായത്.
യുഡിഎഫ് സ്ഥാനാര്‍ഥി ടി.പി ഉസ്മാന്‍ 292 വോട്ട് നേടി വിജയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.പി സാജിദ് 208 വോട്ട് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി ഫോര്‍ പട്ടാമ്പിയുമായി സഹകരിച്ച് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു വാര്‍ഡില്‍ വിജയിക്കാനായി. ഇക്കുറി നേതാവ് ടി.പി ഷാജി കോണ്‍ഗ്രസിലെത്തിയതോടെ വി ഫോര്‍ പട്ടാമ്പി ഇല്ലാതെയായി. ഇതോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.